മെയ്‌ 13 ഞായര്‍ നടത്താനിരുന്ന പിറവം ബ്ലോഗേര്‍സ് മീറ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു.

പിറവം

ക്രിസ്തുവിന്റെ തിരുപിറവിയുമായി ബന്ധപ്പെട്ടാണ് പിറവമുണ്ടായതെന്ന് ഐതീഹ്യം. പ്രാചീന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജ്യോതിശാസ്ത്രപണ്ഡിതന്മാരുടെ ആവാസഭൂമിയും ബുധശുക്രന്മാരെ കാവലിരുത്തിയിരിക്കുന്നതും കൊട്ടാരത്തില്‍ ശങ്കുണ്ണിയാല്‍ പ്രകീര്‍ത്തിക്കപ്പെട്ടതുമായ പാഴൂര്‍ പടിപ്പുര പിറവം ഗ്രാമപഞ്ചായത്ത് പ്രദേശത്താണ്. ഉണ്ണിയേശുവിന്റെ പിറവി സൂചിപ്പിച്ച നക്ഷത്രത്തിനു പിന്നാലെ ബേത്ലഹേമിലേക്കു പോയ മൂന്നു രാജാക്കന്മാരുടെ ഓര്‍മ്മപുതുക്കുന്ന പള്ളി പിറവത്തിന്റെ ഐശ്വര്യങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നു. ക്രിസ്ത്യന്‍പള്ളിയും ഹിന്ദുദേവാലയവും ഒരേ മൈതാനത്തു സ്ഥിതി ചെയ്യുകയെന്ന അത്യപൂര്‍വ്വതയും പിറവത്തിന്റെ പ്രത്യേകതയാണ്. കേരള സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചേറ്റെടുത്തിട്ടുള്ള പാഴൂര്‍ പെരുംതൃക്കോവിലിലും പിറവം പള്ളിയിലും ഉള്ള മ്യൂറല്‍ പെയിന്റിംഗ് ഗവേഷക കുതുകികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതു തന്നെയാണ്. വീരപരാക്രമിയായ നാട്ടുരാജാക്കന്മാരും കളരി ഗുരുക്കന്മാരും ജ്യോതിശാസ്ത്രജ്ഞന്മാരും ഒരുകാലത്ത് പിറവത്തിന്റെ ശക്തികളായിരുന്നു.പിറവത്തും പരിസരപ്രദേശങ്ങളിലും രാജകുടുംബങ്ങളുണ്ടായിരുന്നതിന്റെ ചരിത്ര തെളിവുകളുണ്ട്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവര്‍ത്തനവും നടത്തിയ മേല്‍പാഴൂര്‍മന, അന്തര്‍ദ്ദേശീയ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രമായി മാറിയ പാഴൂര്‍പടിപ്പുര എന്നിവ പിറവം പ്രദേശത്തിന്റെ മുതല്‍കൂട്ടുകളാണ്. പായലിന്റെ ഊര് എന്ന പായലൂര്‍ ആയ പാഴൂര്‍ നേടിക്കൊടുക്കുന്ന മഹത്വം പിറവത്തിനു കൂടി അവകാശപ്പെട്ടതാണ്. ഇതിഹാസവും ഐതീഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന പ്രശസ്തമായ കിഴക്കോട്ടൊഴുകുന്ന മൂവാറ്റുപുഴയാര്‍ പിറവത്തിന്റെ അവിഭാജ്യ ഘടകമാണ്. പിറവം വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും നാടാണ്. വടക്കുംകൂര്‍ രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രങ്ങളിലൊന്നായിരുന്നു പിറവമെന്നതിനു തെളിവുകളുണ്ട്. ഇന്നത്തെ താലൂക്കിന്റെ പദവിയുണ്ടായിരുന്ന തളികകളിലൊന്നിന്റെ ആസ്ഥാനം പിറവത്തായിരുന്നുവെന്നതും ചരിത്രസത്യമാണ്. പിറവം പള്ളി പെരുന്നാളും പാഴൂര്‍ മഹാശിവരാത്രിയും കളമ്പൂക്കാവ് തൂക്കവുമെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് ഈ ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രവുമായി ഗാഢബന്ധം പുലര്‍ത്തി നിലനില്ക്കുന്നു.
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്താണ് പിറവം ഗ്രാമപഞ്ചായത്ത്. 29.36 വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് മണീട്, രാമമംഗലം പഞ്ചായത്തുകള്‍ കിഴക്ക് പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകള്‍ തെക്ക് കോട്ടയം ജില്ലയിലെ മുഴക്കുളം, വെള്ളൂര്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് എടക്കാട്ട് വയല്‍, മണീട് പഞ്ചായത്തുകള്‍ എന്നിവയാണ്. 1952-ന് മുമ്പ് പിറവത്ത് വില്ലേജ് യൂണിയനായിരുന്നു നിലനിന്നിരുന്നത്. തഹസില്‍ദാര്‍ നോമിനേറ്റു ചെയ്തിരുന്ന അഞ്ചംഗങ്ങളാണ് ഈ യൂണിയനില്‍ ഉണ്ടായിരുന്നത്. പിറവം, കക്കാട്, പാഴൂര്‍, കരകളുടെ നിയന്ത്രണം വില്ലേജ് യൂണിയനായിരുന്നു പിറവം. മുളക്കുളം വടക്കെക്കരയും കളമ്പൂരും കൂടിചേര്‍ന്ന് എട്ടു വാര്‍ഡുകളുള്ള ആദ്യപഞ്ചായത്ത് സമിതി രൂപം കൊണ്ടത് 1964-ല്‍ ആണ്. തിരുകൊച്ചി സംസ്ഥാനത്തിന്റെ അതിര്‍ത്തി നഗരമായിരുന്നു പിറവം. ആലപ്പുഴ, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലമാര്‍ഗ്ഗത്തില്‍ മലഞ്ചരക്കുകള്‍ കൊണ്ട് പൊയ്ക്കൊണ്ടിരുന്ന പ്രധാന തുറമുഖമായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു ഇവിടം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കി പത്രം ഭൂതകാലത്തിന്റെ ഓര്‍മ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവര്‍ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൌഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാര്‍കൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളര്‍ച്ച പ്രാപിച്ചിരുന്നു. ഭാരതത്തിലെ പ്രധാനപ്പെട്ട ഒരേയൊരു മുടിയേറ്റു സംഘം പിറവത്തിന്റേതാണ്. പിറവം പള്ളി പെരുന്നാളും പാഴൂര്‍ മഹാശിവരാത്രിയും കളമ്പൂക്കാവ് തൂക്കവുമെല്ലാം പിറവംകാരോടൊപ്പം പുറം ലോകം കുടെ ഓര്‍മ്മിക്കുന്ന ആഘോഷങ്ങളാണ്. പാഴൂര്‍ ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് ബുധശുക്രന്മാരുടെ സാന്നിദ്ധ്യം കൊണ്ട് പരിപാവനമെന്ന് ചരിത്രം രേഖപ്പെടുത്തുന്ന ലോകപ്രശസ്തിയാര്‍ജ്ജിച്ച പാഴൂര്‍ പടിപ്പുരയിലെ ജോതിഷ കേന്ദ്രവും അവിടുത്തെ വിലപ്പെട്ട ഗ്രന്ഥ ശേഖരവും കാലം നല്‍കിയ അമൂല്യനിധികളാണ്.

വിവരണം

വില്ലേജ്:പിറവം
താലൂക്ക്‌:മൂവാറ്റുപുഴ
അസംബ്ലി മണ്ഡലം:പിറവം
പാര്‍ലമെന്റ് മണ്ഡലം:മൂവാറ്റുപുഴ
അതിരുകള്‍
വടക്ക്: രാമമംഗലം വില്ലേജ് തെക്ക്: മുല്ലക്കുളം വില്ലേജ്.. കിഴക്ക്: ഇല്ലാണ്ടി വില്ലേജ് ഓണക്കൂര്‍ വില്ലേജ് പടിഞ്ഞാറ്: ഇടക്കാട്ടു വയ വില്ലേജ്


ഭൂപ്രകൃതി
ഇടയ്ക്കിടെ മലകളും സമതലങ്ങളും ഉള്‍പ്പെട്ട പ്രദേശമാണ് പിറവം പഞ്ചായത്ത്. ഈ പഞ്ചായത്തിന്‍റെ വടക്കു കിഴക്കു ഭാഗങ്ങള്‍ മലകളും കുന്നുകളുമാണ്, പഞ്ചായത്തിന്‍റെ മൂന്നിലൊന്നു ഭാഗവും മലയോര പ്രദേശങ്ങളാണ്. ചെങ്കല്ല്, കരിങ്കല്ല്, പാറക്കല്ല് എന്നീ മണ്ണിനങ്ങള്‍ കുന്നിന്‍ പ്രദേശങ്ങളിലും എക്കല്‍മണ്ണ്, കളിമണ്ണ്, സാധാരണമണ്ണ് എന്നീ മണ്ണിനങ്ങള്‍ സമതല പ്രദേശങ്ങളിലും


ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്
പാഴൂര്‍ പെരും തൃക്കോവിലും, പിറവംപള്ളിയും ആണ് പ്രാചീനവും പ്രശസ്തവുമായ പിറവം പഞ്ചായത്തിന്‍റെ ആരാധനാലങ്ങള്‍.


വിനോദസഞ്ചാര കേന്ദ്രങ്ങള്
കാക്കത്തുരുത്ത് പാഴൂര്‍ പടിപ്പുര ആദിശങ്കരന്‍റെ ബാല്യം ചെലവഴിച്ച അമ്മാത്ത് മേല്‍പ്പാഴൂര്‍ മന ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധക്രിസ്ത്യന്‍ ദേവാലയമായ വിശുദ്ധ രാജാക്കന്‍മാരുടെ പള്ളി എന്നിവ ധാരാളംപേര്‍ സന്ദര്‍ശകര്‍ സന്ദര്‍ശിക്കുന്ന പ്രദേശങ്ങളാണ്.


ചരിത്രപ്രാധന്യമുള്ളത് / ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപങ്ങള്‍
അന്തര്‍ദേശീയ ജ്യോതി ശാസ്ത്ര ഗവേഷണ കേന്ദ്രം ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള പാഴൂര്‍ പെരും തൃക്കോവിലും പിറവം പള്ളിയിലുമുള്ള മ്യൂറല്‍ പെയിന്‍റിംഗ് ഗവേഷകര്‍ക്ക് ഏറെ പ്രയോജനപെടുന്നതാണ്.

No comments:

Post a Comment